കലവൂരില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ  നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മുടിമുറിച്ചെന്ന് പരാതി

രാത്രി കുട്ടികളുടെ ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് സംഭവം.

New Update
542242

ആലപ്പുഴ: കലവൂര്‍ പ്രീതികുളങ്ങരയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മുടിമുറിച്ചെന്ന് പരാതി. രാത്രി കുട്ടികളുടെ ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് സംഭവം.

Advertisment

വീട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി മുടി മുറിച്ചുമാറ്റിയ വിവരമറിയുന്നത്. സമീപത്തുണ്ടായിരുന്ന മദ്യപിച്ചെത്തിയ മധ്യവയസ്‌കനോട്  മാറിപ്പോകാന്‍ പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു. ഇയാളാകാം മുടിമുറിച്ചതെന്നാണ് കുടുംബത്തിന്റെ സംശയം. സംഭവത്തില്‍ മണ്ണഞ്ചേരി പോലീസില്‍ പരാതി നല്‍കി. 

Advertisment