പതിനാല് വയസുകാരനെ നിരന്തരം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; അയല്‍വാസി അറസ്റ്റില്‍

ചേര്‍ത്തല നഗരസഭ ഒന്നാംവാര്‍ഡ് പുളിത്താഴെ വീട്ടില്‍ അനീഷാ(47) ണ് അറസ്റ്റിലായത്

New Update
3535

ആലപ്പുഴ: പതിനാല് വയസുകാരനെ നിരന്തരം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ അയല്‍വാസി അറസ്റ്റില്‍. 

Advertisment

ചേര്‍ത്തല നഗരസഭ ഒന്നാംവാര്‍ഡ് പുളിത്താഴെ വീട്ടില്‍ അനീഷാ(47) ണ് അറസ്റ്റിലായത്. നിരന്തരമായ ലൈംഗികാതിക്രമത്തെത്തടര്‍ന്ന് 14 കാരന്‍ ഏറെ നാളായി ആളുകളില്‍ നിന്നും അകന്നുകഴിയുകയായിരുന്നു. ഒടുവില്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. 

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിലും പോലീസിലും വിവരം കൈമാറുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Advertisment