New Update
/sathyam/media/media_files/2024/11/11/K5SlVOEOl1hx4cGDyDyy.jpg)
അരൂര്‍: ഇറച്ചിക്കായി തൊഴുത്തില്‍ കെട്ടിയിരുന്ന മൂന്ന് കാളകളെ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. തൊഴുത്തില്‍ കെട്ടിയിരുന്ന മൂന്ന് കാളകളെ മോഷ്ടിച്ച്
കടത്തി; പ്രതി അറസ്റ്റില്‍
Advertisment
കഴിഞ്ഞ മാസം 29ന് പുലര്‍ച്ചെയാണ് സംഭവം. അരൂര്‍ സ്വദേശിയുടെ വീടിന് പിന്നിലുള്ള തൊഴുത്തില്‍ കെട്ടിയിരുന്ന മൂന്ന് കാളകളെയും സമീപത്തെ പുരയിടത്തില്‍ കെട്ടിയിരുന്ന ഒരു പശുവിനെയുമാണ് പ്രതി മോഷ്ടിച്ചത്.
മോഷണം നടത്തിയ കാളകളെയും പശുവിനെയും അടുത്ത മാര്‍ക്കറ്റില്‍ വിറ്റെന്ന് പ്രതി പോലീസിനോട് പറഞ്ഞു. അരൂര്‍ എസ്എച്ച്ഒ പിഎസ് ഷിജുവിന്റെ നേതൃത്വത്തില്‍ എസ്ഐ എസ് ഗീതുമോള്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, എം. രതീഷ്, വിജേഷ്, നിധീഷ്, കെ.ആര്‍. രതീഷ്, അമല്‍ പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us