സ്വത്തിനെ ചൊല്ലി തര്‍ക്കം: ആലപ്പുഴയില്‍ വയോധികനായ  പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ പിടിയില്‍

നൂറനാട് സ്വദേശി രാമകൃഷ്ണപിള്ള(80)യെയാണ് മകന്‍ അജീഷ് (43) മര്‍ദിച്ചത്.

New Update
3

ആലപ്പുഴ: നൂറനാട് സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വയോധികനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മകന്‍ പിടിയില്‍. നൂറനാട് സ്വദേശി രാമകൃഷ്ണപിള്ള(80)യെയാണ് മകന്‍ അജീഷ് (43) മര്‍ദിച്ചത്.

Advertisment

തുടര്‍ന്ന് പടനിലം ഭാഗത്തുനിന്നും സാഹസികമായാണ് അജീഷിനെ പോലീസ് പിടികൂടിയത്. സ്വത്തിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും രാമകൃഷ്ണപിള്ളയെ അജീഷ് മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയുമായിരുന്നു.

സംഭവശേഷം പ്രതി ഒളിവില്‍പ്പോയ പ്രതിയെ പടനിലം ഭാഗത്തുവച്ച് പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment