New Update
/sathyam/media/media_files/YxAjr9L1BFZIvVPH2bxa.jpg)
കൊല്ലം: തെരുവുനായ സ്‌കൂട്ടറിന് കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു.
Advertisment
ശൂരനാട് വടക്ക് സ്വദേശി ലിജി(33)യാണ് മരിച്ചത്. പരിക്കേറ്റ ബന്ധുവിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം നാലിനായിരുന്നു അപകടം. ലിജിയും ഒരു ബന്ധുവും സ്‌കൂട്ടറില്‍ വരുന്നതിനിടെ ശൂരനാട് അഴകിയ കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ച് തെരുവുനായ സ്‌കൂട്ടറിന് കുറുകെ ചാടുകയായിരുന്നു. സ്‌കൂട്ടര്‍ മറിയുകയും രണ്ടുപേരും സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീഴുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us