/sathyam/media/media_files/2025/04/29/o4QbS3ZDeENuyhpN7ZaE.jpg)
ഇരിട്ടി: കേളന്‍പീടികയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്‌നേഹാലയത്തിലെ ജിനീഷിന്റെ ഭാര്യ സ്‌നേഹ(25)യെയാണ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്‌നേഹ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. തന്റെ മരണത്തിന് കാരണം ഭര്‍ത്താവും ഭര്‍ത്താവിന്റെ ബന്ധുക്കളുമാണെന്നാണ് കുറിപ്പിലുള്ളത്. സംഭവത്തില്‍ ജിനീഷിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.
തിങ്കളാഴ്ച വൈകുന്നേരം 5.30നും ആറിനും ഇടയിലാണ് സംഭവം.
സ്നേഹയുടെ ആത്മഹത്യ ഗാര്‍ഹിക പീഡനമാണെന്ന രീതിയില്‍ സ്നേഹയുടെ ബന്ധുക്കളുടെ വോയിസ് ക്ലിപ്പുകള്‍ അടക്കം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാലുവര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. സ്നേഹയും ജിനീഷും തമ്മില്‍ നിരന്തരപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സ്‌നേഹയുടെ ബന്ധുക്കള്‍ പറയുന്നു.
ഇതുസംബന്ധിച്ച് നിരവധി തവണ ഉളിക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ വഴക്കാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് പറയുന്നു. ദമ്പതികള്‍ക്ക് ഒരു കുട്ടിയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us