New Update
/sathyam/media/media_files/2024/11/06/0GEKFxVxTfsQrONGOVVZ.jpg)
ആലപ്പുഴ: റീക്രിയേഷന്‍ മൈതാനത്ത് ഹെവി ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസ് തീപിടിച്ച് കത്തിനശിച്ചു. എ ടു ഇസഡ് എന്ന ഡ്രൈവിംഗ് സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.10നാണ് സംഭവം.
Advertisment
ലൈസന്‍സ് ടെസ്റ്റിനിടെ എന്‍ജിന്‍ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടെസ്റ്റില്‍ പങ്കെടുക്കുകയായിരുന്ന യുവാവിനോട് പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം തീ ആളിപ്പടരുകയായിരുന്നു. ആലപ്പുഴയില്‍ നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റെത്തി തീയണച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us