മലപ്പുറത്ത് എം.ഡി.എം.എയ്ക്ക് പണം നല്‍കാത്തതിന് യുവാവ് മാതാപിതാക്കളെ ആക്രമിച്ചു; കെട്ടിയിട്ട് പോലീസിന് കൈമാറി നാട്ടുകാര്‍, ഒരിക്കലും ലഹരി ഉപയോഗിക്കരുതെന്നും ലഹരി ഉപയോഗം നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും യുവാവ്

ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി.

New Update
42424

മലപ്പുറം: താനൂരില്‍ എം.ഡി.എം.എയ്ക്ക് പണം നല്‍കാത്തതിന് യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. പിന്നീട് നാട്ടുകാരും അയല്‍വാസികളും യുവാവിനെ കൈകാലുകള്‍ കെട്ടിയിട്ട് താനൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

Advertisment

പോലീസ് സംഘം ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി. കൊച്ചിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ആദ്യമായി ലഹരി ഉപയോഗിച്ചതെന്നും പിന്നീട് അതിന് അടിമയായെന്നും യുവാവ് പറയുന്നു. 

ഒരിക്കലും ലഹരി ഉപയോഗിക്കരുതെന്നാണ് പുതുതലമുറയോട് തനിക്ക് പറയാനുള്ളതെന്നും അതുകൊണ്ട് നഷ്ടം മാത്രമാണുണ്ടാകുകയെന്നും ഇയാള്‍ പറയുന്നുണ്ട്. പല ഘട്ടങ്ങളിലായി ലഹരി ഉപയോഗം നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഇയാള്‍ പറഞ്ഞു.

Advertisment