/sathyam/media/media_files/2025/12/07/566778-2025-12-07-16-27-06.webp)
കൃഷ്ണതുളസിയില്‍ അടങ്ങിയിരിക്കുന്ന യൂജിനോള്‍ ഘടകം രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും അസിഡിറ്റി കുറയ്ക്കാനും സഹായിക്കും.
ദിവസവും കൃഷ്ണതുളസിയുടെ ഇലകള്‍ ചവച്ചരച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കും. കൃഷ്ണതുളസിയില്‍ അടങ്ങിയിട്ടുള്ള യൂജിനോള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായകമാണ്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാനും ബിപി നിയന്ത്രിക്കാനും സഹായിക്കുന്നു.
തുളസിയുടെ ഇല ചതച്ച് പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് വിട്ടുമാറാത്ത ചുമയും ജലദോഷവും അകറ്റാന്‍ സഹായിക്കും. കൃഷ്ണതുളസിയുടെ നീര് തലയില്‍ പുരട്ടുന്നത് മൈഗ്രേന്‍ പോലുള്ള തലവേദനകള്‍ക്ക് ആശ്വാസം നല്‍കും. തുളസി രക്തം ശുദ്ധീകരിക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. പ്രാണികള്‍ കടിച്ചതു മൂലമുണ്ടാകുന്ന ചൊറിച്ചില്‍, നീര്‍ക്കെട്ട് എന്നിവയ്ക്ക് കൃഷ്ണതുളസിയുടെ ഇലയും പച്ചമഞ്ഞളും ചേര്‍ത്ത് അരച്ചിടാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us