കൊല്ലം കളക്ട്രേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസ്:  പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും

നാലാം പ്രതി ഷംസുദീനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

New Update
3535353

കൊല്ലം: കളക്ട്രേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസില്‍ പ്രതികളുടെ ശിക്ഷ ഇന്നു വിധിക്കും. കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. 

Advertisment

കേസില്‍ ഒന്നു മുതല്‍ മൂന്നുവരെ പ്രതികളായ ബേസ് മൂവ്മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീം രാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവരെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

നാലാം പ്രതി ഷംസുദീനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇയാള്‍ക്ക് മറ്റു പ്രതികളോടൊപ്പം കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ലെന്ന് കോടതി നിരീക്ഷിച്ചു. 

Advertisment