ഉപജില്ലാ കലോത്സവത്തിനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയോട്  ലൈംഗികാതിക്രമം; ട്യൂട്ടോറിയല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

മുക്കുന്നം സ്വദേശി അഫ്‌സല്‍ ജമാലാണ് അറസ്റ്റിലായത്. 

New Update
535353

കൊല്ലം: കടയ്ക്കലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം നടത്തി ഒളിവില്‍പ്പോയ ട്യൂട്ടോറിയല്‍ കോളേജ് പ്രിന്‍സിപ്പല്‍ പിടിയില്‍. മുക്കുന്നം സ്വദേശി അഫ്‌സല്‍ ജമാലാണ് അറസ്റ്റിലായത്. 

Advertisment

ഏഴിന് ചടയമംഗലം ഉപജില്ലാ കലോത്സവത്തിനിടെയാണ് സംഭവം. കലോത്സവത്തിന് എത്തിയ കുട്ടിയാണ് അതിക്രമം നേരിട്ടത്. സ്‌കൂളിന് പുറമെ സമീപത്തെ പാരലല്‍ കോളേജുകളും കലോത്സവ വേദിയായിരുന്നു. പ്രാഥമിക ആവശ്യത്തിനായി പോയ പെണ്‍കുട്ടിയെ  അഫ്‌സല്‍ ജമാല്‍ കടന്നു പിടിക്കുകയായിരുന്നു.

കുതറിയോടിയ പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയോട് അഫ്‌സല്‍ നേരത്തെ പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്നും സമാനമായ രീതിയില്‍ ശല്യപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടി മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Advertisment