New Update
/sathyam/media/media_files/2025/03/17/TXuMUKqFfvQZNzhXTpzs.jpg)
ചാരുംമൂട്: കറിയില്‍ ഗ്രേവി കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടലില്‍ ആക്രമണം നടത്തി കടന്നുകളഞ്ഞ പ്രതികള്‍ അറസ്റ്റില്‍. വള്ളികുന്നം പള്ളിമുക്ക് അനീഷ് ഭവനത്തില്‍ അനൂപ് (28), വള്ളികുന്നം പുത്തന്‍ചന്ത ലക്ഷ്മിഭവനത്തില്‍ വിഷ്ണു (24), വള്ളികുന്നം കടുവിനാല്‍ വരമ്ബതാനത്ത് ഷിജിന്‍ (21) എന്നിവരാണ് പിടിയിലായത്.
Advertisment
താമരക്കുളത്ത് ബുഖാരി ഹോട്ടലില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കടയില്‍നിന്ന് പാഴ്‌സല്‍ വാങ്ങി മടങ്ങിയ പ്രതികള്‍ പിന്നീട് മടങ്ങിയെത്തി. തുടര്‍ന്ന് കറിയില്‍ ഗ്രേവി കുറവായിരുന്നെന്ന് ആരോപിച്ച് കടയുടമയെ ഉള്‍പ്പെടെ മര്‍ദിക്കുകയായിരുന്നു. പിടിയിലായവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us