New Update
/sathyam/media/media_files/2025/02/28/IgleZney5mLxhpVitB6w.jpg)
കോഴിക്കോട്: ബംഗളുരുവില്‍നിന്ന് കോഴിക്കോട്ടെ വിവിധ സ്ഥലങ്ങളിലേക്ക് ലഹരിയെത്തിക്കുന്ന മാഫിയസംഘത്തിലെ രണ്ട് ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. കോഴിക്കോട് കോവൂര്‍ സ്വദേശി പിലാക്കില്‍ ഹൗസില്‍ പി. അനീഷ് (44), തിരുവനന്തപുരം വെള്ളകടവ് സ്വദേശി നെടുവിളം പുരയിടത്തില്‍ പി. സനല്‍കുമാര്‍(45) എന്നിവരാണ് അറസ്റ്റിലായത്.
Advertisment
31.70 ഗ്രാം എം.ഡി.എം.എ. ഇവരില്‍നിന്ന് പിടികൂടി. ഇരുവരെയും പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. പ്രതികള്‍ കോഴിക്കോട്-ബംഗളുരു ടൂറിസ്റ്റ് ബസില്‍ രാത്രി സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാരാണ്. നിരവധി തവണ ഇവര്‍ ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി പോലീസ് അറിയിച്ചു.
കാത്തുനില്‍ക്കുന്ന ആളുകള്‍ക്ക് ഓടുന്ന ബസില്‍നിന്നുതന്നെ ലഹരിമരുന്നുപൊതി പുറത്തേക്ക് എറിഞ്ഞുകൊടുക്കുകയാണ് പ്രതികള്‍ ചെയ്തിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us