New Update
/sathyam/media/media_files/2025/03/24/Oe4DeDCwkhyx88fpcMzs.jpg)
ആലപ്പുഴ: കുട്ടനാട്ടില്‍ മാമ്പുഴക്കരിയില്‍ വയോധികയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ കേസിലെ മുഖ്യപ്രതി കീഴടങ്ങി. തിരുവനന്തപുരം സ്വദേശി ദീപയാണ് അറസ്റ്റിലായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ രാമങ്കരി പോലീസ് സ്റ്റേഷനില്‍ പ്രതി കീഴടങ്ങുകയായിരുന്നു.
Advertisment
തിരുവനന്തപുരം നെയ്യാറ്റിന്‍കര ആറാലുംമൂട്ടില്‍ തുടിക്കോട്ടുകോണം മൂല പുത്തന്‍വീട്ടില്‍ അഖിലി(22)നെ രാമങ്കരി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സംഭവശേഷം തിരുവനന്തപുരത്തേക്ക് കടന്നുകളഞ്ഞ പ്രതി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ വച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് രാജേഷ് എന്നയാളെയും അറസ്റ്റ് ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us