New Update
/sathyam/media/media_files/2025/04/02/3wzYH8rzYNk6gwMUMG7F.jpg)
ആലപ്പുഴ: രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി എക്‌സൈസ് പിടിയില്‍. ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലിമ സുല്‍ത്താനയെയാണ് എക്‌സൈസ് പിടികൂടിയത്. ഇവര്‍ക്കൊപ്പം മക്കളുമുണ്ടായിരുന്നു. യുവതിക്കൊപ്പം മണ്ണഞ്ചേരി സ്വദേശിയായ ഫിറോസ് എന്നയാളെയും അറസ്റ്റ് ചെയ്തു.
Advertisment
ചൊവ്വാഴ്ച രാത്രിയാണ് നര്‍ക്കോട്ടിക്‌സ് സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ മാരാരിക്കുളത്തെ റിസോര്‍ട്ടില്‍ നിന്ന് ഇവരെ പിടികൂടുന്നത്. ഫിറോസുമായി ചേര്‍ന്ന് വില്‍പ്പന നടത്താനായാണ് ഇവര്‍ ലഹരി വസ്തുക്കളുമായി ആലപ്പുഴയില്‍ എത്തിയത്.
എറണാകുളത്ത് നിന്നും ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് വില്‍പ്പന നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം. തായ്ലന്‍ഡില്‍ നിന്നാണ് ഇവര്‍ക്ക് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us