ഗള്‍ഫില്‍ നിന്ന് സ്വര്‍ണം കൊണ്ടുവന്നെന്ന് കരുതി യുവാവിനെ അഞ്ചംഗസംഘം കാറില്‍  തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു

നാറാത്ത് ആലിങ്കീലിലെ പുറക്കണ്ടി വളപ്പില്‍ പി.വി. മാജിദി(30)നാണ് മര്‍ദ്ദനമേറ്റത്. 

New Update
35353

പഴയങ്ങാടി: യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് പരാതി. നാറാത്ത് ആലിങ്കീലിലെ പുറക്കണ്ടി വളപ്പില്‍ പി.വി. മാജിദി(30)നാണ് മര്‍ദ്ദനമേറ്റത്. 

Advertisment

വൈഷ്ണവ്, സമദ്, എന്നിവരും കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെയാണ് പരാതി. ഗള്‍ഫില്‍ നിന്ന് സ്വര്‍ണം കൊണ്ടുവന്നെന്ന് കരുതിയാണ് സംഘം തട്ടിക്കൊണ്ട് പോയത്.  

ഇന്നലെ രാവിലെ 8.30നാണ് സംഭവം. മഞ്ചപ്പാലം എന്ന സ്ഥലത്തുനിന്നും കാറില്‍ തട്ടിക്കൊണ്ടുപോയി മാജിദിനെ വാടിക്കലിലെ ഒരു കെട്ടിടത്തില്‍ രാവിലെ 11 വരെ തടങ്കലില്‍വച്ചു. തുടര്‍ന്ന് സ്വര്‍ണം ചോദിച്ച് മര്‍ദ്ദിക്കുകയായിരുന്നു.  സംഭവത്തില്‍ പഴയങ്ങാടി പോലീസ് കേസെടുത്തു.

Advertisment