/sathyam/media/media_files/L48k06HKcnxiYFsa5NYs.jpg)
കണ്ണൂര്‍: പരിയാരത്ത് അഞ്ചു വയസുകാരിയുടെ മൂക്കില്‍ നിന്ന് പെന്‍സില്‍ പുറത്തെടുത്തു. മുരിക്കല്‍ കൊയപ്ര സ്വദേശിനിയായ കുട്ടിയുടെ മൂക്കില്‍ അബദ്ധത്തില്‍ തറച്ചു കയറിയ വലിയ പെന്‍സിലാണ് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. ഏകദേശം നാലു സെന്റിമീറ്റര്‍ നീളവും കട്ടി കൂടിയതുമായിരുന്നു പെന്‍സില്‍.
ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് കലശലായ വേദനയോടെ കുട്ടിയെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ പരിശോധന നടത്തിയപ്പോള്‍ മൂക്കിനുള്ളിലേക്ക് പിന്‍വശത്തേക്ക് കയറിപ്പോയ നിലയിലായിരുന്നു പെന്‍സില്‍.
തുടര്‍ന്ന് ഇ.എന്‍. ടിവിഭാഗം എന്റോസ്‌കോപ്പി പ്രൊസീജിയര്‍ വിഭാഗത്തിലെ വിദഗ്ധ പരിശോധനയെത്തുടര്‍ന്ന് പെന്‍സില്‍ ഇരിക്കുന്ന സ്ഥാനം മനസിലാക്കുകയും എന്റോസ്‌കോപ്പി-ഉപകരണത്തിന്റെ സഹായത്തോടെ പെന്‍സില്‍ പുറത്തെടുക്കുകയും ചെയ്തു.
മറ്റ് ആശുപത്രികളില്‍ കാണിച്ചിട്ടാണ് കുട്ടിയെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. ഇ.എന്‍.ടി. വിഭാഗം മേധാവി ഡോ: ആര്‍.ദീപ. ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. കരിഷ്, ഡ്യൂട്ടി പി.ജി ഡോ. യശസ്വികൃഷ്ണ എന്നിവരായിരുന്നു എന്റോസ്‌കോപ്പി ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us