ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/2024/10/17/sIYbBHWUg03aT4lmPAUJ.jpg)
കൂത്തുപറമ്പ്: ഹോട്ടല്‍ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേരെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു തലശേരി റോഡില്‍ പാറാല്‍ നിര്‍ദിഷ്ട ബസ് സ്റ്റാന്‍ഡ് പരിസരത്തെ എന്‍.എച്ച്. 1985 ഹോട്ടലുടമ മൂര്യാട് സ്വദേശി നൗഫല്‍ (39), സുഹൃത്ത് കക്കാട് സ്വദേശി സ്വദേശി സഹദ് (37) എന്നിവരാണ് അറസ്റ്റിലായത്.
Advertisment
ബില്ലിങ് സ്റ്റാഫായ വയനാട് സ്വദേശി അനസ് ചാള്‍സാണ് (20) ക്രൂരമായ മര്‍ദനത്തിരയായത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബില്ലിങ്ങില്‍ തിരിമറി നടത്തിയെന്ന് ആരോപിച്ച് ഹോട്ടലുടമ നൗഫല്‍ സുഹൃത്തിനൊപ്പമെത്തി അനസിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി മുറിയില്‍ പൂട്ടിയിടുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
മര്‍ദ്ദനത്തിനിടെ രക്ഷപ്പെട്ട അനസ് ചാള്‍സിനെ പോലീസെത്തിയാണ് കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us