പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ  ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

വടക്കുതല അജ്മലാ(29)ണ് അറസ്റ്റിലായത്. 

New Update
353535

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ 
ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

Advertisment

2015 മുതല്‍ 2018 വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ നിരന്തരം പ്രതി  പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ചവറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. 

ചവറ പോലീസ് ഇന്‍സ്പെക്ടര്‍ കെ.ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ ഓമനക്കുട്ടന്‍, എസ്.സി.പി.ഓമാരായ നൗഷാദ്, രഞ്ജിത്ത് സി.പി.ഓമാരായ സുജിത്ത്, ശ്യാം ശങ്കര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

Advertisment