ഡീന്‍ കുര്യാക്കോസിനെ പ്രസവിച്ചത് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍, എം.എം. മണിയെ പാറമടയില്‍, എം.എം. മണിയുടെ മുഖത്തേക്ക് നോക്കുന്നത് ചുട്ട കശുവണ്ടി നോക്കുന്നത് പോലെ; അധിക്ഷേപ പ്രസംഗവുമായി ഒ.ആര്‍. ശശി

" ഡീന്‍ കുര്യാക്കോസിന് സൗന്ദര്യമുണ്ടായത് മാതാപിതാക്കള്‍ക്ക് സൗന്ദര്യമുള്ളതുകൊണ്ടാണ്.."

New Update
9897555

ഇടുക്കി: സി.പി.എം. നേതാവും മുന്‍ മന്ത്രിയുമായ എം.എം. മണിയെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഒ.ആര്‍. ശശി. എം.എം. മണിയുടെ മുഖത്തേക്ക് നോക്കുന്നത് ചുട്ട കശുവണ്ടി നോക്കുന്നത് പോലെയാണെന്ന് ഒ.ആര്‍. ശശി പറഞ്ഞു. 

Advertisment

യു.ഡി.എഫ്.  സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെതിരായ എം.എം. മണിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് ഒ.ആര്‍. ശശിയുടെ അധിക്ഷേപം. ഡീന്‍ കുര്യാക്കോസിന് സൗന്ദര്യമുണ്ടായത് മാതാപിതാക്കള്‍ക്ക് സൗന്ദര്യമുള്ളതുകൊണ്ടാണ്. 

ഡീന്‍ കുര്യാക്കോസിനെ പ്രസവിച്ചത് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണെന്നും ഒ.ആര്‍. ശശി ആരോപിച്ചു. ഇന്നലെ മൂന്നാറില്‍ നടന്ന യു.ഡി.എഫ്. കണ്‍വന്‍ഷനില്‍ ആയിരുന്നു ഒ.ആര്‍.  ശശിയുടെ വിവാദ പരാമര്‍ശം.