New Update
/sathyam/media/media_files/2024/12/06/r6JeioftrKudlqNQBqG3.jpg)
ആലപ്പുഴ: ചേര്‍ത്തലയില്‍ ഭാര്യാ സഹോദരിയെ കൊലപ്പെടുത്തിയ പ്രതി വിചാരണ ദിവസം ജീവനൊടുക്കിയ നിലയില്‍. ചേര്‍ത്തല കടക്കരപ്പള്ളി നികര്‍ത്തില്‍ രതീഷി(41)നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Advertisment
ചൊവ്വാഴ്ച കേസിന്റെ വിചാരണ വച്ചിരുന്നെങ്കിലും രതീഷ് ഹാജരായിരുന്നില്ല. വ്യാഴാഴ്ച അര്‍ധരാത്രി ഇയാളെ അന്വേഷിച്ച് പോലീസ് എത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
2021ല്‍ ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വീട്ടില്‍ത്തന്നെയാണ് രതീഷിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us