അഞ്ചലില്‍ ടൗണില്‍ കടകളില്‍ കള്ളനോട്ടുകള്‍  മാറാന്‍ ശ്രമം; പ്രതിക്കായി അന്വേഷണം

മെഡിക്കല്‍ സ്റ്റോര്‍, പൂക്കട എന്നിവിടങ്ങളിലാണ് വ്യാജനോട്ടുകള്‍ മാറാന്‍ ശ്രമം നടന്നത്. 

New Update
4646535

അഞ്ചല്‍: ടൗണില്‍ കടകളില്‍ കള്ളനോട്ടുകള്‍ മാറാന്‍ ശ്രമിച്ചയാള്‍ കടന്നുകളഞ്ഞു. വെള്ളിയാഴ്ച രാത്രി ഏഴിന് ചന്തമുക്കില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോര്‍, സമീപത്തെ പൂക്കട എന്നിവിടങ്ങളിലാണ് അഞ്ഞൂറിന്റെ വ്യാജനോട്ടുകള്‍ മാറാന്‍ ശ്രമം നടന്നത്. 

Advertisment

പൂക്കടയില്‍ എത്തിയയാള്‍ 100 രൂപയുടെ പൂക്കള്‍ വാങ്ങിയശേഷം 500 രൂപ നല്‍കി ബാക്കി 400 രൂപയും വാങ്ങി പോയി. സമീപത്തെ മെഡിക്കല്‍ സ്റ്റോറിലുമെത്തി മരുന്ന് വാങ്ങിയ ശേഷം 500 രൂപ നല്‍കി. 

മെഡിക്കല്‍ സ്റ്റോര്‍ ഉടമയ്ക്ക് സംശയം തോന്നി നോട്ടില്‍ പരിശോധന നടത്തി. എന്നാല്‍, അഞ്ഞൂറിന്റെ നോട്ട് തിരികെ വാങ്ങിയശേഷം മരുന്നിന്റെ വിലയായി വേറെ നോട്ടുകള്‍ നല്‍കി വന്നയാള്‍ മരുന്നുമായി സ്ഥലംവിട്ടു.

തുടര്‍ന്ന് കടയുടമ സമീപത്തെ മറ്റ് വ്യാപാരികളെ വിവരമറിയിച്ചു. കള്ളനോട്ടുമായി വന്നയാള്‍ ചന്തമുക്കിലെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറിപ്പോയതായി വ്യാപാരികളും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അഞ്ചല്‍ പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

Advertisment