ചേര്‍ത്തലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം;  വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍

ചേര്‍ത്തല കുറുപ്പംകുളങ്ങര വൈശാഖത്തില്‍ അഖിലാ(30)ണ് അറസ്റ്റിലായത്. 

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
5535

ആലപ്പുഴ: ചേര്‍ത്തലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമ പരാതിയില്‍ വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍. ചേര്‍ത്തല കുറുപ്പംകുളങ്ങര വൈശാഖത്തില്‍ അഖിലാ(30)ണ് അറസ്റ്റിലായത്. 

Advertisment

സ്‌കൂള്‍ വാനില്‍ വരുന്ന വിദ്യാര്‍ഥിനിയോട് നിരന്തരം ഇയാള്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും കടന്നു പിടിക്കുകയുമായിരുന്നു. കുട്ടി വീട്ടില്‍ വിവരം അറിയിക്കുകയും മാതാപിതാക്കള്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment