New Update
/sathyam/media/media_files/2025/03/31/VE4MvLiiu7j4m9NSsx3D.jpg)
മലപ്പുറം: കാടാമ്പുഴയില്‍ സ്‌കൂട്ടര്‍ കിണറ്റിലേക്ക് മറിഞ്ഞ് പിതാവും മകനും മരിച്ചു. കുന്നത്തു പടിയന്‍ ഹുസൈന്‍ (65), മകന്‍ ഹാരിസ് ബാബു(30) എന്നിവരാണ് മരിച്ചത്
Advertisment
ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. വലിയ ഇറക്കമിറങ്ങി വരുന്നതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് സമീപത്തെ കിണറ്റിലേക്ക് വീണു. ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us