New Update
/sathyam/media/media_files/2024/11/11/8bCsTg6Rknpdo6yrcJZE.jpg)
ആലപ്പുഴ: കുത്തിവയ്പ്പിന് പിന്നാലെ പനിബാധിച്ച് ചികിത്സയിലിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. മാന്നാര്‍ കുരട്ടിശേരി കടമ്പാട്ട് കിഴക്കേതില്‍ പാര്‍വതിയുടെയും കായംകുളം ഒറ്റത്തെങ്ങില്‍ കൊച്ചുമോന്റെയും ഒമ്പത് മാസം പ്രായമുള്ള മകള്‍ കൈവല്യയാണ് മരിച്ചത്.
Advertisment
രണ്ടു ദിവസം മുമ്പാണ് കുഞ്ഞിന് ഒമ്പതാം മാസത്തിലെ പ്രതിരോധ കുത്തിവയ്‌പ്പെടുത്തത്. തുടര്‍ന്ന് പനി ബാധിക്കുകയും അന്ന് വൈകിട്ട്് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഞായറാഴ്ച പനി കൂടിയതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us