കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ കുമ്പളങ്ങ ജ്യൂസ്

ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. 

New Update
ashgourd

കുമ്പളങ്ങയില്‍ കലോറി വളരെ കുറവാണ്. നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ചെറിയ അളവില്‍ കഴിച്ചാല്‍ തന്നെ ദീര്‍ഘനേരം വയറു നിറഞ്ഞതായി തോന്നും, ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. 

Advertisment

ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം പോലുള്ള ദഹനപ്രശ്‌നങ്ങളെ അകറ്റാനും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും കുമ്പളങ്ങ ജ്യൂസ് സഹായിക്കും. കുമ്പളങ്ങയില്‍ ഉയര്‍ന്ന അളവില്‍ ജലം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് തണുപ്പു നല്‍കാനും നിര്‍ജ്ജലീകരണം തടയാനും ഇത് നല്ലതാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ഇത് ഏറെ പ്രയോജനകരമാണ്. 

പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള കുമ്പളങ്ങ, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് നല്ലതാണ്. കുമ്പളങ്ങ ജ്യൂസ് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത ഒഴിവാക്കാനും സഹായിക്കുന്നു. 

കുമ്പളങ്ങയില്‍ അടങ്ങിയ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നത് മൂത്രനാളത്തിലെ അണുബാധയുടെ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കും. 

Advertisment