New Update
/sathyam/media/media_files/2025/12/01/oip-5-2025-12-01-17-08-25.jpg)
കണ്‍പീലികള്‍ കൊഴിയുന്നത് പല കാരണങ്ങള്‍ കൊണ്ടുമാകാം. കണ്ണ് എഴുതുന്നതിനും മറ്റുമുള്ള വസ്തുക്കളുടെ അമിത ഉപയോഗം, മേക്കപ്പ് ശരിയായി നീക്കം ചെയ്യാതിരിക്കുക, കണ്പീലികള്‍ക്ക് കേടുവരുത്തുന്ന തരത്തിലുള്ള സൗന്ദര്യ ചികിത്സകള്‍ എന്നിവ കണ്‍പീലി കൊഴിച്ചിലിന് കാരണമാകാറുണ്ട്.
Advertisment
ബ്ലെഫറിറ്റിസ് (ചുറ്റുമുള്ള ചര്‍മ്മത്തില്‍ ഉണ്ടാകുന്ന വീക്കം), സോറിയാസിസ്, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, എക്‌സിമ തുടങ്ങിയ രോഗങ്ങള്‍ കണ്‍പീലികള്‍ കൊഴിയാന്‍ ഇടയാക്കും.
അമിത സമ്മര്‍ദ്ദം ശരീരത്തിലെ പല ഭാഗങ്ങളിലും മുടി കൊഴിച്ചിലിന് കാരണമാകും, കണ്‍പീലികളും ഇതില്‍പ്പെടാം. കണ്‍പീലികള്‍ വലിച്ചൂരി കളയുന്നത്, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവയും കണ്‍പീലി കൊഴിച്ചിലിന് കാരണമാകാം. ഒരു ഡോക്ടറെ കണ്ട് ആവശ്യമെങ്കില്‍ ചികിത്സ തേടുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us