/sathyam/media/media_files/bESLimAB1gRGcPAYqoLY.jpg)
കുണ്ടറ: പക്ഷാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ മാസം മരണപ്പെട്ട ഒ.ഐ.സി.സി. നജ്‌റാന്‍ കമ്മിറ്റിയംഗം ഷിനോജിന്റെ കുടുംബത്തിന് ഒ.ഐ.സി.സി. സഹപ്രവര്‍ത്തകരില്‍ നിന്ന് സ്വരൂപിച്ച സിനോജ് ധനസഹായ ഫണ്ട് കൈമാറി.
ഇന്ന് സിനോജിന്റെ വസതിയില്‍ വച്ച് നടന്ന ചടങ്ങില്‍ കുണ്ടറ എം.എല്‍.എ. പി.സി. വിഷ്ണുനാഥ് ധനസഹായ ഫണ്ട്മ കള്‍ ദ്രോണ സിനോജിന് കൈമാറി. മരണപ്പെട്ട സഹപ്രവര്‍ത്തകന്റെ കുടുംബത്തെ സംരക്ഷിക്കുകയെന്നുള്ള ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ച ഒ.ഐ.സി.സി. നജ്റാന്‍ കമ്മിറ്റിയെ പി.സി. വിഷ്ണുനാഥ എം.എല്‍.എ. കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു.
പക്ഷാഘാതം മൂലം നജ്‌റാന്‍ കിങ് ഖലീദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചശേഷമാണ് മരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് അയച്ചിരുന്നു. സജീവ പ്രവര്‍ത്തകനായിരുന്ന സിനോജിന്റെ കുടുംബത്തിന് ഒ.ഐ.സി.സി. പ്രവര്‍ത്തകരില്‍ നിന്ന് മാത്രം സമാഹരിച്ച രണ്ട് ലക്ഷം രൂപയാണ് കുടുംബത്തിന് കൈമാറിയത്.
കൊല്ലം ഡി.സി.സി. പ്രസിഡന്റ് ആര്‍. അരുണ്‍ രാജ്, ഒ.ഐ.സി.സി. നജ്‌റാന്‍ കമ്മിറ്റി പ്രവര്‍ത്തകരായ മുരളീധരന്‍ നായര്‍ ആലുംകുഴി, നസീര്‍ ശൂരനാട്, ജെ.പി. ജയപ്രകാശ്, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. മായ, ബ്ലോക്ക് പഞ്ചായത്തംഗം ഗീത ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ വിനീത ജോണ്‍, കോണ്‍ഗ്രസ് പൂയപ്പള്ളി മണ്ഡലം പ്രസിഡന്റ് കെ. ബിനോയ്, കെ.എസ്.യു. മുന്‍ ജില്ലാ സെക്രട്ടറി സിനു മരുതമണ്‍പളളി കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി, വിപിന്‍ റോയ്, കൊട്ടറ വാസുദേവന്‍ പിള്ള, പ്രശാന്ത് കുമാര്‍, ഗുരു പ്രസാദ് എന്നീ നേതാക്കള്‍ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us