ബൈക്ക് റോഡിലെ കുഴിയില്‍ വീണ് മതിലില്‍  ഇടിച്ച് അപകടം; യുവാക്കള്‍ക്ക് ദാരുണാന്ത്യം

പള്ളിത്തോട്ടം സ്വദേശി മനീഷ് (31), ഇരവിപുരം പനമൂട് സ്വദേശി പ്രവീണ്‍ (32) എന്നിവരാണ് മരിച്ചത്.

New Update
kollam-iravipuram-accident

കൊല്ലം: ഇരവിപുരത്ത് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാക്കള്‍ മരിച്ചു. പള്ളിത്തോട്ടം സ്വദേശി മനീഷ് (31), ഇരവിപുരം പനമൂട് സ്വദേശി പ്രവീണ്‍ (32) എന്നിവരാണ് മരിച്ചത്.

Advertisment

തകര്‍ന്നു കിടക്കുന്ന തീരദേശ റോഡില്‍ ഇന്നലെ രാത്രിയാണ് സംഭവം. ബൈക്ക് മുന്നിലെ വാഹനത്തില്‍ തട്ടിയ ശേഷം റോഡിലെ കുഴിയില്‍ വീണു. പിന്നാലെ മതിലില്‍ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍  ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Advertisment