മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകി; കൊല്ലത്ത് എട്ട് പോലീസുകാര്‍ക്ക് മെമ്മോ

ചൊവ്വാഴ്ച രാവിലെ ഏഴിനാണ് ക്ലാസുകള്‍ ഓണ്‍ലൈനായി സംഘടിപ്പിച്ചത്.

New Update
2424

കൊല്ലം: മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ  കൊല്ലം കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഉള്‍പ്പെടെ എട്ട് പോലീസുകാര്‍ക്കാണ് മെമ്മോ. 

Advertisment

ചൊവ്വാഴ്ച രാവിലെ ഏഴിനാണ് ക്ലാസുകള്‍ ഓണ്‍ലൈനായി സംഘടിപ്പിച്ചത്. എത്താന്‍ വൈകിയവര്‍ക്കെല്ലാം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മെമ്മോ നല്‍കുകയായിരുന്നു.

മാനസികസമ്മര്‍ദവും ശാരീരിക വെല്ലുവിളികളും നേരിടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവബോധ ക്ലാസുകള്‍ നല്‍കണമെന്ന പോലീസ് മേധാവിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ക്ലാസ് സംഘടിപ്പിച്ചത്. 
പരമാവധിപേരെ പങ്കെടുപ്പിക്കണമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.

Advertisment