ചേര്‍ത്തലയില്‍ കുട്ടികളുമായി പോയ  സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിത്തെറിച്ചു

ഡ്രൈവറുടെ അവസരോചിത ഇടപെടലില്‍ വന്‍ അപകടമൊഴിവാകുകയായിരുന്നു. 

New Update
56454555

ആലപ്പുഴ: ചേര്‍ത്തലയില്‍ കുട്ടികളുമായി പോയ സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ യാത്രക്കിടെ ഊരിത്തെറിച്ചു. അപകട സമയത്ത് ബസില്‍ നിറയെ കുട്ടികളുണ്ടായിരുന്നു. ഡ്രൈവറുടെ അവസരോചിത ഇടപെടലില്‍ വന്‍ അപകടമൊഴിവാകുകയായിരുന്നു. 

Advertisment

ഇന്നലെ വൈകിട്ട് നാലരയ്ക്ക് തണ്ണീര്‍മുക്കം ബണ്ടിന്റെ കിഴക്കേ പാലത്തിലായിരുന്നു അപകടം. പട്ടണക്കാട് സെന്റ് ജോസഫ്സ് പബ്ലിക്ക് സ്‌കൂളിന്റെ ബസാണ് കേടായത്. ബണ്ട് തീരുന്നതിന് മുമ്പ് പാലത്തില്‍ വച്ചായിരുന്നു ചക്രം ഊരിത്തെറിച്ചത്.  അപകടത്തെത്തുടര്‍ന്ന് ബണ്ട് പാലത്തില്‍ ഏറെ നേരം ഗതാഗതം മുടങ്ങി. കുട്ടികളെ മറ്റു വാഹനങ്ങളില്‍ വീടുകളിലെത്തിച്ചു. 

Advertisment