/sathyam/media/media_files/2025/03/23/lImeSV3EZVPVMOqZXUBt.jpg)
ആലപ്പുഴ: നഴ്‌സിങ് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് കായംകുളത്ത് സി.പി.എം. നേതാവിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കായംകുളം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം എസ്. സുഭാഷിനെതിരെയാണ് നടപടി.
ആറ് പരാതികളാണ് ഇയാള്‍ക്കെതിരെ ലഭിച്ചത്. സി.പി.എം. സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ കാണിച്ച് വിശ്വാസ്യത പിടിച്ചു പറ്റിയാണ് തട്ടിപ്പ് നടത്തിയത്.
കറ്റാനത്തും കോട്ടയത്തുമുള്ള നഴ്‌സിങ് കോളേജുകളിലാണ് അഡ്മിഷന്‍ വാഗ്ദാനം നല്‍കിയത്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ഇന്നലെ രാത്രി ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് നടപടി തീരുമാനിച്ചത്.
പരാതികള്‍ അന്വേഷിക്കാന്‍ മൂന്നംഗ കമ്മിഷനെയും നിയോഗിച്ചു. ഏരിയ കമ്മിറ്റി അംഗം യേശുദാസ്, എല്‍ സി സെക്രട്ടറി മോഹന്‍ദാസ്, എല്‍ സി അംഗം ജയകുമാര്‍ എന്നിവരാണ് കമ്മിഷനംഗങ്ങള്‍.
ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നും സുഭാഷിനെതിരെ പരാതി ഉയര്‍ന്നിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us