പരീക്ഷാ ഹാളില്‍ കോപ്പി അടിക്കാന്‍ അനുവദിക്കാത്തതിന്റെ വൈരാഗ്യത്തില്‍ അധ്യാപകന്റെ വാഹനത്തിനുനേരെ വിദ്യാര്‍ത്ഥികള്‍ പടക്കമെറിഞ്ഞു; പരാതി പിന്‍വലിച്ച് അധ്യാപകന്‍

മലപ്പുറം ചെണ്ടപ്പുറായ എ.ആര്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അധ്യാപകന്റെ കാറിനുനേരെ വിദ്യാര്‍ത്ഥികള്‍ പടക്കമെറിഞ്ഞത്.

New Update
24424444

മലപ്പുറം: മലപ്പുറത്ത് പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകന്റെ വാഹനത്തിനുനേരെ വിദ്യാര്‍ത്ഥികള്‍ പടക്കമെറിഞ്ഞ സംഭവത്തില്‍ അധ്യാപകന്‍ പരാതിയില്‍ നിന്ന് പിന്മാറി. സംഭവത്തില്‍ കേസ് എടുക്കേണ്ടെന്നെും വിദ്യാര്‍ത്ഥികളെ താക്കീത് ചെയ്ത് വിട്ടാല്‍ മതിയെന്നും അധ്യാപകന്‍ പോലീസിനോട് പറഞ്ഞു.

Advertisment

മലപ്പുറം ചെണ്ടപ്പുറായ എ.ആര്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അധ്യാപകന്റെ കാറിനുനേരെ വിദ്യാര്‍ത്ഥികള്‍ പടക്കമെറിഞ്ഞത്. പരീക്ഷാ ഹാളില്‍ കോപ്പി അടിക്കാന്‍ അനുവദിക്കാത്തതിലുള്ള പകയെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ വാഹനത്തിന് നേരേ പടക്കമെറിയുകയായിരുന്നു.

Advertisment