സിനിമയ്ക്ക് പോകും മുമ്പ് അച്ഛനെ വിളിച്ച് വിവരം പറഞ്ഞു. തൊട്ടു പിന്നാലെ വീട്ടുകാരെ തേടിയെത്തിയത് അപകട വാര്‍ത്ത. ശ്രീദീപിന്റെ ദാരുണ മരണത്തില്‍ വിറങ്ങലിച്ച് വീടും നാടും

അമിതവേഗതയില്‍ കാര്‍ വന്നു ബസില്‍ ഇടിക്കുന്നതാണ് കണ്ടതെന്നു ബസിന്റെ കണ്ടക്ടര്‍ മനീഷ് പറഞ്ഞു

New Update
accident

ആലപ്പുഴ: ചിരിച്ച് ഉല്ലസിച്ച് സിനിമ കാണാനായി പോകുമ്പോള്‍ അവര്‍ അറിഞ്ഞിരുന്നില്ല ആ യാത്ര തങ്ങളുടെ ജീവിതത്തിലെ അവസാന യാത്രയാകുമെന്ന്. ഇന്നലത്തെ കനത്ത മഴയിലാണ് ദേശീയപാത ചോരപ്പുഴയായത് രാത്രി ഒന്‍പതരയോടെ കളര്‍കോട് ചങ്ങനാശേരി ജംക്ഷനു നൂറ് മീറ്റര്‍ വടക്കു ഭാഗത്തായായിരുന്നു അപകടം.

Advertisment

ഗുരുവായൂര്‍- കായംകുളം ഫാസ്റ്റ് പാസഞ്ചര്‍ ബസും കാറും തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ദാരുണമായി മരിച്ചത്.

അമിതവേഗതയില്‍ കാര്‍ വന്നു ബസില്‍ ഇടിക്കുന്നതാണ് കണ്ടതെന്നു ബസിന്റെ കണ്ടക്ടര്‍ മനീഷ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ബസിന്റെ അടിയിലായി.

കാര്‍ പുര്‍ണമായി തകര്‍ന്നു. മറ്റ് വാഹനങ്ങളില്‍ പോയവരും നാട്ടുകാരും പാഞ്ഞെത്തി കാറിനുള്ളില്‍ കുടുങ്ങിയവരെ കാര്‍ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. കാറില്‍ ഉണ്ടായിരുന്നവരില്‍ മൂന്നു പേര്‍ അപ്പോള്‍ തന്നെ മരിച്ചു.

ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം (19), മലപ്പുറം സ്വദേശി ദേവനന്ദന്‍ (19), ആലപ്പുഴ സ്വദേശി ആയുഷ് ഷാജി (19), പാലക്കാട് സ്വദേശി ശ്രീദീപ് (19) എന്നിവരാണു മരിച്ചത്. 

കാറിലുണ്ടായിരുന്ന 10 പേരും ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളാണ്. ഗൗരിശങ്കര്‍, ആല്‍ബിന്‍, കൃഷ്ണദേവ്, മുഹ്സിന്‍, ഷെയ്ന്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്.

സിനിമയ്ക്ക് പോകും മുമ്പെ ശ്രീദീപ് അച്ഛനെ വിളിച്ച് വിവരം അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ ദാരുണമായ അപകടവാര്‍ത്തയാണ് കുടുംബത്തെ തേടിയെത്തിയത്. 

Advertisment