ഇടിയുടെ ആഘാതം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനത്തിലേക്ക് വന്നു. 11 കുട്ടികള്‍ കാറിലുണ്ടായിരുന്നു. ഒരുപക്ഷെ മടിയിലൊക്കെയായിരിക്കും ഇരുന്നിട്ടുണ്ടാവുക. ഓവര്‍ലോഡ്, വാഹനത്തിന്‍റെ കാലപഴക്കം, പ്രതികൂല കാലാവസ്ഥ, വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ പരിചയക്കുറവ് എന്നിങ്ങനെ പല ഘടകങ്ങള്‍ അപകടത്തിലേക്ക് നയിച്ചിരിക്കാമെന്ന് ആര്‍ടിഒ

'റെന്റ് എ കാബ് സൗകര്യം കേരളത്തിലുണ്ട്. അത് നിയമപരമായിട്ടുള്ളതാണ്. എന്നാല്‍, ഇത് അങ്ങനെ അല്ല.

New Update
accident

ആലപ്പുഴ; ആലപ്പുഴയില്‍ വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ദാരുണമായി മരിച്ച അപകടത്തിന് പല ഘടകങ്ങള്‍ കാരണമായിരിക്കാമെന്ന് ആലപ്പുഴ ആര്‍ടിഒ എകെ ദിലു. 

Advertisment

കാറിലെ ഓവര്‍ ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടി. ഇതിന് പുറമെ 14 വര്‍ഷം പഴക്കമുള്ള വാഹനമാണ്. ആന്റിലോക്ക് ബ്രേക് സംവിധാനം ഇല്ലാത്ത വാഹനമായിരുന്നുവെന്നും അതുണ്ടായിരുന്നുവെങ്കില്‍ അപകടത്തിന്റെ തീവ്രത കുറക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ഓവര്‍ലോഡ്, വാഹനത്തിന്റെ കാലപഴക്കം, പ്രതികൂല കാലാവസ്ഥ, വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ പരിചയക്കുറവ് എന്നിങ്ങനെ പല ഘടകങ്ങള്‍ അപകടത്തിലേക്ക് നയിച്ചിരിക്കാമെന്നും ആര്‍ടിഒ പറഞ്ഞു. കൂടുതല്‍ പേര്‍ വാഹനത്തിലുണ്ടായിരുന്നത് അപകടത്തിന്റെ ആഘാതം വര്‍ധിക്കുന്നതിന് കാരണമായി. 

ഇടിയുടെ ആഘാതം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനത്തിലേക്ക് വന്നു. 11 കുട്ടികള്‍ കാറിലുണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഒരുപക്ഷെ, മടിയിലൊക്കെയായിരിക്കും ഇരുന്നിട്ടുണ്ടാവുക.' ആര്‍.ടി.ഒ പറഞ്ഞു

പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വാഹനം തെന്നിമാറാതെ ചെരിഞ്ഞുപോയി ഇടിക്കുകയായിരുന്നു. വാഹനത്തിലെ ഓവര്‍ലോഡ് കാരണം തെറിച്ചുപോകാതെ ഇടിയുടെ ആഘാതം മുഴുവന്‍ ഉള്ളിലേക്ക് വരുകയും അതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നും ആര്‍ടിഒ പറഞ്ഞു. തെറിച്ചുപോയിരുന്നെങ്കില്‍ ആഘാതം കുറയുമായിരുന്നു. 

മഴ പെയ്തതും വാഹനം തെന്നിമാറാനുള്ള പ്രധാന കാരണമായി. ഡ്രൈവറുടെ പരിചയക്കുറവും കാരണമായിട്ടുണ്ടാകും. വണ്ടി ആരുടെതാണെന്നും എന്തിനാണ് ഇവര്‍ എടുത്തതെന്നും ഇവരുമായുള്ള ബന്ധവും മറ്റുമുള്ള കാര്യങ്ങളും അന്വേഷിക്കേണ്ടതാണ്.

'റെന്റ് എ കാബ് സൗകര്യം കേരളത്തിലുണ്ട്. അത് നിയമപരമായിട്ടുള്ളതാണ്. എന്നാല്‍, ഇത് അങ്ങനെ അല്ല. സ്വകാര്യ വാഹനം വിട്ടുകൊടുത്തതാണ്. ഇന്‍ഷുറന്‍സ് ഉള്ള വണ്ടിയാണ്.

14 വര്‍ഷം പഴക്കമുള്ള വാഹനമായതിനാല്‍ തന്നെ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ഈ വാഹനത്തില്‍ ഇല്ല. അതിനാല്‍ തന്നെ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വീല്‍ ലോക്കായി. 

അങ്ങനെ സംഭവിച്ചാല്‍ വാഹനം ചെരിയും. ഇതും അപകടത്തിന് കാരണമായിട്ടുണ്ടാകും. പഴയ വണ്ടിയായതിനാല്‍ തന്നെ അമിത വേഗതയ്ക്കുള്ള സാധ്യതയില്ല. അപകടത്തിന്റെ ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment