മലപ്പുറത്ത് നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ കിണറ്റില്‍ വീണ് അച്ഛനും മകനും ദാരുണാന്ത്യം. അപകടം ഇരുവരും പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് മടങ്ങവെ

New Update
G

മലപ്പുറം: മലപ്പുറത്ത് നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ കിണറ്റില്‍ വീണ് അച്ഛനും മകനും ദാരുണാന്ത്യം. മാറാക്കര ഏര്‍ക്കര ജുമാ മസ്ജിദില്‍നിന്ന് പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

Advertisment

ഏര്‍ക്കര സ്വദേശി കുന്നത്തുംപടി ഹുസൈന്‍ (75), മകന്‍ ഹാരിസ് ബാബു (32) എന്നിവരാണ് മരിച്ചത്. ഇരുവരെയും കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഏര്‍ക്കര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കദീജയാണ് ഹുസൈന്റെ ഭാര്യ. മറ്റുമക്കള്‍: മുസ്തഫ, നാസര്‍, കുഞ്ഞിമുഹമ്മദ്, സുബൈദ. ഹാരിസ് ബാബുവിന്റെ ഭാര്യ: ഹസീന.

Advertisment