താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് വീണ് യുവാവിന് ഗുരുതര പരുക്ക്. രക്ഷകരായി അഗ്നിരക്ഷാ സേന

New Update
X

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കാല്‍വഴുതി കൊക്കയിലേക്ക് വീണ സഞ്ചാരിയെ അഗ്നിരക്ഷാസേന രക്ഷിച്ചു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഫായിസ് (32) ആണ് കാല്‍വഴുതി കൊക്കയിലേക്ക് വീണത്. 

Advertisment

ചുരത്തിലെ എട്ടാം വളവിന് സമീപം ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.വയനാട്ടില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയാണ് ഫായിസ് അടങ്ങുന്ന സംഘം ചുരത്തില്‍ ഇറങ്ങിയത്. 

ചുരത്തിലെ കാഴ്ച കാണുന്നതിനിടെ ഫാസിയ് കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. കല്‍പ്പറ്റയില്‍ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് ഇയാളെ താഴ്ചയില്‍നിന്ന് മുകളിലെത്തിച്ചത്.

ഉടന്‍തന്നെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചു. പിന്നാലെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. തുടര്‍ന്ന വിദഗ്ധ ചികിത്സയ്ക്കായി ഫായിസിനെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisment