കോഴിക്കോട് എടച്ചേരിയില്‍ സ്വകാര്യ ബസ് പുഴയിലേക്ക് കൂപ്പുകുത്തി. വന്‍ ദുരന്തം ഒഴിവായത് തലനാരിടയ്ക്ക്

New Update
s

കോഴിക്കോട്: എടച്ചേരിയില്‍ സ്വകാര്യ ബസ് പുഴയിലേക്ക് കൂപ്പുകുത്തി. തലനാരിടയ്ക്ക് വന്‍ ദുരന്തം ഒഴിവായി. നാദാപുരം ഭാഗത്ത് നിന്ന് വടകരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്.

Advertisment

വടകര- മാഹി കനാലിന്റെ ഭാഗമായ കളിയാവെള്ളി പുഴയിലെ പാലത്തിനോട് ചേര്‍ന്ന സ്ഥലത്താണ്, ബസ് പുഴയിലേക്ക് മറിയാതെ മുന്‍ഭാഗം കൂപ്പുകുത്തിയത്.

ബുധനാഴ്ച വൈകിട്ട് 6.15 ഓടെയാണ് സംഭവം. വടകരയില്‍ നിന്ന് നാദാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന മറ്റൊരു ബസ് എതിരെ വന്നപ്പോള്‍ ബ്രക്ക് ചവിട്ടുകയായിരുന്നു. തുടർന്ന് ബസ് റോഡില്‍ നിന്നും പുഴയുടെ ഭാഗത്തേക്ക് തെന്നിമാറി നിന്നു.

അപകടം നടക്കുമ്പോള്‍ പ്രദേശത്ത് നേരിയ മഴയും ഉണ്ടായിരുന്നു. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരുക്കില്ല. ഏതാനും ദൂരം കൂടി ബസ് നിരങ്ങി നീങ്ങിയിരുന്നെങ്കില്‍ വന്‍ ദുരന്തത്തിന് ഇടയാക്കുമായിരുന്നു.

Advertisment