New Update
/sathyam/media/media_files/2025/06/17/9Yl46gCtqLeMjqLFOFRO.jpg)
കോഴിക്കോട്: ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് (accident)മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. കോഴിക്കോട് - കണ്ണൂര്‍ ദേശീയ പാതയില്‍ മുക്കാളി കെ എസ് ഇ ബി ഓഫീസിന് സമീപത്ത് ഇന്ന് പകല്‍ 11.30യോടെയാണ് അപകടം നടന്നത്.
Advertisment
ചോമ്പാല്‍ ആവിക്കര ക്ഷേത്രത്തിന് സമീപം താഴെ തോട്ടത്തില്‍ മാതാസ് ഭവനത്തില്‍ ടി.ടി.നാണു (61) ആണ് മരിച്ചത്. കനത്ത മഴയില്‍ വെള്ളം കയറിയ കുഴിയില്‍ ഇരുചക്ര വാഹനം വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നാണുവിനെ മാഹി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചോമ്പാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറാണ്. രണ്ടാഴ്ച മുമ്പ് ദേശീയ പാതയില്‍ കുഞ്ഞിപ്പള്ളി ടൗണില്‍ ഓട്ടോ ഡ്രൈവര്‍ കുഴിയില്‍ വിണ് മരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us