ആ​ല​പ്പു​ഴയിൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി വൻ അപകടം. അഞ്ച് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു, ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​ർ ചി​കി​ത്സ​യി​ൽ

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
V

ആ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി അ​ഞ്ച് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ആ​ല​പ്പു​ഴ ക​ള​ർ​കോ​ടു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റവ​ർ ചി​കി​ത്സ​യി​ലാ​ണ്.

Advertisment

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കേ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​റ​ണാ​കു​ള​ത്തു​നി​ന്ന് കാ​യം​കു​ള​ത്തേ​ക്ക് വ​ന്ന കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സും ആ​ല​പ്പു​ഴ​യി​ലേ​ക്ക് വ​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. 

അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മു​ൻ സീ​റ്റി​ൽ ഇ​രു​ന്ന ര​ണ്ടു​പേ​രും പി​ൻ സീ​റ്റി​ലി​രു​ന്ന മൂ​ന്നു​പേ​രു​മാ​ണ് മ​രി​ച്ച​ത്. കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ആ​ളു​ക​ളെ പു​റ​ത്തെ​ടു​ത്ത​ത്. മൂന്ന് പേർ തൽക്ഷണം മരിക്കുകയായിരുന്നു. രണ്ട് പേർ ആശുപത്രിയിൽ എത്തിക്കുന്നതിനിടയിലും മരിച്ചു.

ഏകദേശം 13 വർഷമുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അപകട സമയം കാർ അമിതവേ​ഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടസമയം കാറിൽ 12 പേർ ഉണ്ടായിരുന്നുവെന്നാണ് സൂചന. നിലവിൽ ഏഴ് പേർ ചികിത്സയിലാണ്. അതിൽ മൂന്ന് പേരുടെ നില ​ഗുരുതരമാണ്.

ആനന്ദ്, ദേവാനന്ദ്, ദേവൻ, ശ്രീദീപ് (പാലക്കാട്), മുഹമ്മദ് ജബ്ബാർ (കണ്ണൂർ), ആയുഷ് ഷാജി (ആലപ്പുഴ), മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്) എന്നിവരാണ് അപകടത്തിൽപ്പെട്ട കാറിൽ ഉണ്ടായിരുന്നത്.

Advertisment