യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടി ഉണ്ടാകുമെന്ന് എഡിജിപി എസ്. ശ്രീജിത്ത്. ഇരയ്ക്ക് സംരക്ഷണം കൊടുക്കാൻ പോലീസ് ബാധ്യസ്ഥർ. ഇരയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താൻ പാടില്ല

യുവതിയുടെ സൈബർ അധിക്ഷേപ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടി ഉണ്ടാകുമെന്ന് എഡിജിപി എസ്. ശ്രീജിത്ത്.

New Update
adgp

തിരുവനന്തപുരം: യുവതിയുടെ സൈബർ അധിക്ഷേപ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടി ഉണ്ടാകുമെന്ന് എഡിജിപി എസ്. ശ്രീജിത്ത്. 

Advertisment

ഇരയ്ക്ക് സംരക്ഷണം കൊടുക്കാൻ പോലീസ് ബാധ്യസ്ഥരാണ്. ഇരയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

സൈബർ ഗ്രൂപ്പുകൾക്ക് എതിരെയും കുറ്റക്കാർക്കെതിരെയും കൃത്യമായ പ്രോസിക്യൂഷൻ നടപടി ഉണ്ടാകും. 

പരാതിയിൽ പറഞ്ഞിരിക്കുന്ന കൂടുതൽ പേർക്കെതിരെയും നടപടിയെടുക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.

പരാതിയിൽ എല്ലാവരുടെയും യുആർഎച്ച് വച്ച് ഒരു പൊതു എഫ്ഐആർ ആണ് തയാറാക്കിയിരിക്കുന്നത്. ഓരോരുത്തരുടെയും പോസ്‌റ്റ് പരിശോധിച്ച് പ്രതിയാക്കും.

Advertisment