എഡിഎമ്മിന്റെ മരണം: പി.പി ദിവ്യയെ പുറത്താക്കണമെന്നം, കൊല കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും യൂത്ത് കോണ്‍ഗ്രസും നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

പൊലിസ് ബാരിക്കേട് മറികടന്ന യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പിന്നീട് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. 

New Update
adm Untitledjay

കണ്ണൂര്‍: എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ പുറത്താക്കണമെന്നും കൊല കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപിയും യൂത്ത് കോണ്‍ഗ്രസും പി.പി. ദിവ്യയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. 

Advertisment

പൊലിസ് ബാരിക്കേട് മറികടന്ന യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പിന്നീട് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. 

പ്രതിഷേധക്കാരെ നേരിടാന്‍ നൂറ് കണക്കിന് സിപിഎം പ്രവര്‍ത്തകരും എത്തിയിരുന്നു. അതേ സമയം സിപിഎം കണ്ണൂര്‍ നേതൃത്വം പി.പി ദിവ്യയെ പിന്തുണയ്ക്കുമ്പോള്‍ പത്തനംതിട്ട നേതൃത്വം പി.പി ദിവ്യയെ തള്ളിപ്പറഞ്ഞു.

Advertisment