‘സിസിടിവി ദൃശ്യങ്ങള്‍ ആസൂത്രിതം, നവീന്‍ ബാബുവിന്റെ പിന്നാലെ സഞ്ചരിച്ച് മനപ്പൂര്‍വ്വം തയ്യാറാക്കിയത്’; ആരോപണവുമായി കുടുംബം

New Update
H

കണ്ണൂർ: നവീന്‍ ബാബു- പ്രശാന്തന്‍ കൂടിക്കാഴ്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ ആസൂത്രിതമെന്ന് ആത്മഹത്യ നവീന്‍ ബാബുവിന്റെ കുടുംബം. നവീന്‍ ബാബുവിന്റെ പിന്നാലെ സഞ്ചരിച്ച് മനപ്പൂര്‍വ്വം തയ്യാറാക്കിയ ദൃശ്യങ്ങളാണെന്ന് കുടുംബം ആരോപിച്ചു.

Advertisment

നാലാം തീയതി ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടിയ ആളെ കുരുക്കാന്‍ വേണ്ടി കണ്ണൂരില്‍ നിര്‍ത്തുകയായിരുന്നു എന്നും അമ്മാവന്റെ മകന്‍ ഗിരീഷ് കുമാര്‍ പറഞ്ഞു.

കണ്ണൂര്‍ കലക്ടറുടെ കീഴിലെ ജോലി സമ്മര്‍ദ്ദം താങ്ങാന്‍ കഴിയില്ലായിരുന്നു എന്ന് നവീന്‍ ബാബു പറഞ്ഞുവെന്നും അര്‍ഹതപ്പെട്ട അവധികള്‍ പോലും അനുവദിക്കാത്ത സാഹചര്യമായിരുന്നുവെന്നും നവീന്‍ ബാബുവിന്റെ അമ്മാവന്‍ പറഞ്ഞു.

യൂണിയന്റെ ഇടപെടലില്‍ തടഞ്ഞുവെച്ച സ്ഥലംമാറ്റം സിപിഎം ഇടപെട്ടാണ് ശരിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment