/sathyam/media/media_files/cD6ptmau3xic8m0VHrCT.jpg)
തിരുവനന്തപുരം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തിരുവനന്തപുരത്ത് എത്തിയത് അതീവരഹസ്യമായി.
സംസ്ഥാന ഇന്‍റലിജന്‍സ് അറിയാതെയാണ് തിരുവനന്തപുരത്ത് വിഎസ്എസ് സിയില്‍ എത്തി അജിത് ഡോവൽ യോഗങ്ങളില്‍ പങ്കെടുത്ത് മടങ്ങിയത്.
ആറോളം യോഗങ്ങളില്‍ പങ്കെടുത്ത ഡോവല്‍ ജനുവരി 22, 23 തീയതികളിലാണ് കേരളത്തിലെത്തിയത്.
വിവേകാനന്ദ പാറയിലേക്കുള്ള സന്ദര്‍ശനം എന്ന് ഇന്‍റലിജന്‍സിനെ അറിയിച്ചായിരുന്നു വരവ്.
നാല് പോലീസുകാര്‍ മാത്രമാണ് ഡോവലിന്‍റെ സുരക്ഷയ്ക്ക് ഉണ്ടായിരുന്നത്.
മഫ്തിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ മതിയെന്ന നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്.
പിഎസ്എല്‍വി വിക്ഷേപണത്തില്‍ തുടര്‍ച്ചയായ ഉണ്ടായ പരാജയങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് ഡോവല്‍ എത്തിയതെന്നാണ് സൂചന.
അതീവ രഹസ്യമായി തലസ്ഥാനത്തെത്തി മടങ്ങാനായിരുന്നു തീരുമാനം.
ചാര്‍ട്ടേഡ് വിമാനം ഒഴിവാക്കി ഇന്‍ഡിഗോ വിമാനത്തിലായിരുന്നു ഡോവലിന്‍റെ കേരളത്തിലേക്കുള്ള യാത്ര.
22ന് വിഎസ്എസിസിയില്‍ എത്തിയ അദ്ദേഹം അവിടെ തങ്ങിയാണ് യോഗങ്ങളില്‍ പങ്കെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us