/sathyam/media/media_files/dl70QxvfUIsRfmqCLcyl.jpg)
കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കായി ശാസ്താംകോട്ട പൊലീസ് ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങി അപകട സ്ഥലത്ത് അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.
അജ്മലിനെയും ഡോക്ടര്‍ ശ്രീക്കുട്ടിയെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അജ്മലിനും ശ്രീക്കുട്ടിക്കുമെതിരെ മനപൂര്‍വമുള്ള നരഹത്യാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
കാര്‍ ഓടിച്ചത് അജ്മലാണെങ്കിലും പരിക്കേറ്റ് കിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയതില്‍ ശ്രീക്കുട്ടിയുടെ പ്രേരണ ഉണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.
സംഭവത്തെ തുടര്‍ന്ന് പ്രതികളെ നാട്ടുകാര്‍ തടഞ്ഞുവെക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകട ശേഷം അമിത വേഗതയില്‍ പാഞ്ഞ കാറിനെ നാട്ടുകാര്‍ പിന്തുടര്‍ന്നിരുന്നു.
ശേഷം മറ്റൊരിടത്ത് ഇടിച്ചു നിന്ന കാറില്‍ നിന്നും പുറത്തിറങ്ങിയ പ്രതി അജ്മലിനെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us