ശ്രീക്കുട്ടിയുടെ വാടകവീട്ടില്‍ സ്ഥിരം മദ്യപാനം, അപകടം നടന്നത് തിരുവോണ ദിവസം മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍നിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്പോള്‍; അജ്മലിനെ പരിചയപ്പെടുന്നത് വിവാഹമോചിതയായതിന് ശേഷം, മൈനാഗപ്പള്ളി സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കരുനാഗപ്പള്ളിയിലെ ആശുപത്രിയിലെ പ്രാക്ടീസിനിടെയാണ് പരിചയം. പിന്നീട് ഈ സൗഹൃദം വളരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.  

New Update
ajmal Untitledbngl

കൊല്ലം: മൈനാഗപ്പള്ളിയില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രിക കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ ഡോക്ടര്‍ ശ്രീക്കുട്ടി അജ്മലിനെ പരിചയപ്പെടുന്നത് വിവാഹമോചിതയായ ശേഷമെന്ന് പൊലീസ്.

Advertisment

കരുനാഗപ്പള്ളിയിലെ ആശുപത്രിയിലെ പ്രാക്ടീസിനിടെയാണ് പരിചയം. പിന്നീട് ഈ സൗഹൃദം വളരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.  

കോയമ്പത്തൂരില്‍നിന്നാണ് ശ്രീക്കുട്ടി മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയത്. കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനു സമീപത്തെ വാടക വീട്ടിലായിരുന്നു ശ്രീക്കുട്ടിയുടെ താമസം. ഈ വീട്ടില്‍ സ്ഥിരം മദ്യപാനം നടക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

അപകടം നടന്ന തിരുവോണ ദിവസം മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍നിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്.  

അപകടമുണ്ടായ സമയത്ത് അജ്മല്‍ ഡ്രൈവിങ് സീറ്റിലും ശ്രീക്കുട്ടി പിന്നിലെ സീറ്റിലുമായിരുന്നു. അജ്മലും സ്ഥിരം കുറ്റവാളിയായിരുന്നെന്ന് പൊലീസ് പറയുന്നു. 

Advertisment