/sathyam/media/media_files/2025/10/17/congress-2025-10-17-08-58-55.jpg)
കോട്ടയം: അകലക്കുന്നത്ത് സീറ്റിനായി കടുപ്പിച്ചു കോരളാ കോണ്‍ഗ്രസ് വിഭാഗം. സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണി വിടാനൊരുങ്ങി മുതിര്‍ന്ന നേതാവ്. യു.ഡി.എഫില്‍ സീറ്റു തര്‍ക്കം രൂക്ഷമാകുന്നു. ആകെയുള്ള പതിനഞ്ച് വാര്‍ഡുകളിലേക്കും മൂന്നു ബ്ലോക്കിലേക്കുമാണു മത്സരം രണ്ടു ഡിവിഷനുകളുടെ ഏതാനും ഭാഗങ്ങള്‍ മാത്രമാണ് അകലക്കുന്നം പഞ്ചായത്തില്‍ ഉള്ളത്.
പഞ്ചായത്തില്‍ 13 സീറ്റില്‍ കോണ്‍ഗ്രസും 2 സീറ്റില്‍ കേരള കോണ്‍ഗ്രസും മത്സരിക്കും. രണ്ടു ബ്ലോക് ഡിവിഷനുകളിലും കോണ്‍ഗ്രസ് മത്സരിക്കും. ഒരു ബ്ലോക്ക് കേരള കോണ്‍ഗ്രസിനു നല്‍കാനാണു സാധ്യത.
യു.ഡി.എഫ് പാമ്പാടി ബ്ലോക്ക് മറ്റക്കര ഡിവിഷനും, പഞ്ചായത്തില്‍ മുന്‍ ഇലക്ഷനില്‍ യു.ഡി.എഫ് പരാജയപ്പെട്ട നാലു സീറ്റും ആയിരുന്നു ജോസഫ് ഗ്രൂപ്പ് ചോദിച്ചിരുന്നത്. എന്നാല്‍, നിലവില്‍ രണ്ടു പഞ്ചായത്ത് സീറ്റുകള്‍ മാത്രമാണു നല്‍കിയിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തില്‍ മറ്റക്കര ഡിവിഷനില്‍ തര്‍ക്കം നിലനില്‍ക്കുന്നു. കേരള കോണ്‍ഗ്രസ് മറ്റക്കര ഡിവിഷന്‍ ആവശ്യപ്പെട്ടിരുന്നതു കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹിയും നിലവില്‍ കര്‍ഷക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റായ ജോയ് കെ. മാത്യു കണിപറമ്പിലിനു വേണ്ടിയാണ്.
എന്നാല്‍, ബ്ലോക്ക് സീറ്റിലെ തര്‍ക്കം ഇതുവരെയും യു.ഡി.എഫില്‍ പരിഹരിച്ചിട്ടില്ല. ഇതോടെ സീറ്റ് കിട്ടിയില്ലെങ്കില്‍ ജോയ് കെ. മാത്യു ജോസഫ് ഗ്രൂപ്പ് വിടാനുള്ള സാധ്യതകളുമേറി. ഇതോടെ നേതാവിനെ പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളും ജോസഫ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us