/sathyam/media/media_files/2024/10/16/ZsPSkEe1gtYvmQO4jttu.jpg)
ആലപ്പുഴ: തോട്ടപ്പള്ളിയില്‍ കടല്‍ 100 മീറ്ററില്‍ അധികം ഉള്‍വലിഞ്ഞു. വൈകുന്നേരം നാലു മണിയോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്. മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇപ്പോഴും കടല്‍ ഉള്‍വലിഞ്ഞ സ്ഥിതി തുടരുകയാണ്.
ഇന്നലെ ആലപ്പുഴയിലെ വിവിധയിടങ്ങളില്‍ കടലാക്രമണമുണ്ടായിരുന്നു. തൃക്കുന്നപ്പുഴ, അമ്പലപ്പുഴ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതിനാല്‍ നാട്ടുകാരുടെ പ്രതിഷേധവും ഉയരുന്നുണ്ട്. കടല്‍ ഉള്‍വലിഞ്ഞത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമാവാമെന്നാണ് കരുതുന്നത്.
കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത.
ഇന്ന് (16/10/2024) രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us