/sathyam/media/media_files/HKtK8Aag3UQShOQKqd7e.jpg)
ആലപ്പുഴ: മുൻ വൈരാഗ്യത്തിന്‍റെ പേരിൽ വീടുകയറി ആക്രമണം. വീട്ടമ്മയ്ക്കും, ആക്രമിക്കാനെത്തിയ യുവാക്കൾക്കുമടക്കം ആറ് പേർക്ക് പരിക്ക്.
ആലപ്പുഴ വാരനാട് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വാരനാട് സ്വദേശിയായ 65 കാരി ആനന്ദവല്ലി, മക്കളായ സുധിരാജ്, ആനന്ദരാജ്, അജയ് രാജ് എന്നിവർക്കാണ് വെട്ടേറ്റത്. പരിക്കേറ്റവരെ ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിച്ചു. .
വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അജയ് രാജിനെ ബൈക്കിലെത്തിയ ആക്രമികള്‍ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇത് തടയാനെത്തിയപ്പോഴാണ് അമ്മ ആനന്ദവല്ലിയെയും മറ്റ് രണ്ട് മക്കള്ക്കുമാണ് പരിക്കേറ്റത്. തുടർന്നുണ്ടായ ആക്രമണത്തിലാണ് അക്രമി സംഘത്തിലുണ്ടായിരുന്ന അനീഷ്, അഭിമന്യു എന്നിവർക്ക് പരിക്കേറ്റത്.
ചേർത്തലയിലെ ഒരു കടയിൽ വച്ച് സുധിരാജും ആഭിമന്യുവും തമ്മിൽ തല്ലിയിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് വൈകിട്ട് വീട്ടിലെത്തി തീർത്തത്. ചേർത്തല പൊലീസ് കേസെടുത്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us