New Update
/sathyam/media/media_files/2024/11/04/0mArLggPEBHVar7yVea0.webp)
ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. മരിച്ചവർ വണ്ടാനം മെഡിക്കൽ കോളജ് വിദ്യാർഥികളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
Advertisment
അപകട സമയം ഏഴു യുവാക്കളാണ് കാറിലുണ്ടായിരുന്നത്. പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്.
കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. കളർകോട് ജങ്ഷനു സമീപമാണ് അപകടം.
വൈറ്റിലയിൽനിന്ന് കായംകുളത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us